കഴിഞ്ഞ വർഷം ഏറ്റവും അധികം പേർ സ്വന്തമാക്കിയ പുസ്തകം ബൈബിൾ

കഴിഞ്ഞ വർഷം ഏറ്റവും അധികം പേർ സ്വന്തമാക്കിയ പുസ്തകം ബൈബിൾ
Sep 1, 2026 04:23 PM | By PointViews Editor

ലണ്ടൻ: കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും അധികം ആൾക്കാർ കൈവശപ്പെടുത്തിയ പുസ്തകം ബൈബിൾ ആണെന്ന് കണ്ടെത്തൽ. ഇതിൽ തന്നെ ബൈബിളിലെ പുതിയ നിയമ പുസ്തകമാണ് എറ്റവും അധികം പേർ വാങ്ങിയതെന്നും കണക്കുകൾ ഉദ്ധരിച്ച് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് ബൈബിൾ സൊസൈറ്റി വിശദീകരിക്കുന്നു. യുണൈറ്റഡ് ബൈബിൾ സൊസൈറ്റി മാത്രം കഴിഞ്ഞ വർഷം ലോകമെമ്പാടുമായി വിതരണം ചെയ്തത് 14.83 കോടിയോളം (148.3 മില്യൺ) അച്ചടിച്ച ബൈബിളുകളും അനുബന്ധ സുവിശേഷ ഭാഗങ്ങളുമാണ്. സംഘടനയുടെ സ്ഥാപനത്തിൻ്റെ 80-ാം വാർഷിക ആഘോഷങ്ങൾക്കിടെയാണ് യുബിഎസ് ഡിസ്ട്രിബ്യൂഷൻ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് 2025 പുറത്തുവിട്ടത്. മറ്റ് ബൈബിൾ സൊസൈറ്റികളും സഭകളും വിതരണം ചെയ്ത കണക്കുകൾ ലഭ്യമായിട്ടില്ല. കഴിഞ്ഞ വർഷം വിതരണം ചെയ്തതിൽ 2.24 കോടി സമ്പൂർണ്ണ ബൈബിളുകളും ഒരു കോടി പുതിയ നിയമവും 11.59 കോടി വിശുദ്ധ ഗ്രന്ഥത്തിന്റെ വിവിധ ഭാഗങ്ങളും ഉൾപ്പെടുന്നു.മധ്യ-തെക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് അച്ചടിച്ച പ്രതികളുടെ വിതരണം ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത്. ഏകദേശം 9.85 കോടി കോപ്പിയാണ് ഇവിടെ വിതരണം ചെയ്തത്.ഏഷ്യയിലും ആഫ്രിക്കയിലും ബൈബിളുകൾക്ക് ആവശ്യക്കാർ ഏറെയാണെന്നു റിപ്പോർട്ടിൽ പരാമർശമുണ്ട്. സമ്പൂർണ്ണ ബൈബിൾ വിതരണത്തിൽ സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലീഷ്, മന്ദാരിൻ (ചൈനീസ്), ഇന്തോനേഷ്യൻ എന്നീ ഭാഷകളാണ് മുൻപന്തിയിൽ നിൽക്കുന്നത്. ഏറ്റവും കൂടുതൽ വിതരണം ചെയ്ത ബൈബിളുകളിൽ തെലുങ്കു ബൈബിളും ആദ്യ 10 ഭാഷകളിൽ ഇടം നേടിയിട്ടുണ്ട്.

അച്ചടിച്ച പ്രതികൾക്കൊപ്പം തന്നെ മൊബൈൽ ആപ്പുകൾ വഴിയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള വിശുദ്ധ ഗ്രന്ഥ വായനയിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബൈബിൾ അധ്യായങ്ങൾ ഡിജിറ്റലായി വായിക്കപ്പെട്ടത് 3,220 കോടിയോളം തവണയാണെന്ന് സംഘടന വ്യക്തമാക്കുന്നു.

മുൻ വർഷത്തേക്കാൾ 13.8% വർദ്ധനവാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിക രാജ്യങ്ങളിൽ നിന്നാണ് ബൈബിളിന് കൂടുതൽ ആൾക്കാർ ഓൺ ലൈനിലും ആപ്പിലും വായിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 1946-ൽ യുണൈറ്റഡ് ബൈബിൾ സൊസൈറ്റി സംഘടന രൂപീകരിച്ചതിനുശേഷം ഇതുവരെ 110 കോടി സമ്പൂർണ്ണ ബൈബിളുകൾ വിതരണം ചെയ്തിട്ടുണ്ട്.

The most purchased book last year was the Bible

Related Stories
ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

Sep 22, 2026 08:44 AM

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ് നടത്തി

ജവഹർ ബാൽ മഞ്ച് ലീഡേർസ് മീറ്റ്...

Read More >>
പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

Sep 16, 2026 03:40 PM

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക് സംഭവിച്ചതെന്ത്?

പൂക്കൾ പൊലിച്ചു, പക്ഷെ സ്വപ്നങ്ങൾ പൊലിഞ്ഞു. ഇത് സോണിയുടെ മാത്രം കഥയല്ല. ഓണത്തിനുള്ള പൂ കൃഷിക്ക്...

Read More >>
റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....

Sep 16, 2026 08:30 AM

റിപ്പോർട്ടർ ചാനലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ നിലവിളി....

റിപ്പോർട്ടർ ചാനലിലിലും കളങ്കിത മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് റെയ്ഡ്. ചാനലിൽ...

Read More >>
നിടുംപുറം ചാലിൽ  കർഷകർക്ക് തേങ്ങകൾ കിട്ടാക്കനിയാകുന്നു

Sep 16, 2026 07:01 AM

നിടുംപുറം ചാലിൽ കർഷകർക്ക് തേങ്ങകൾ കിട്ടാക്കനിയാകുന്നു

നിടുംപുറം ചാലിൽ കർഷകർക്ക് തേങ്ങകൾ...

Read More >>
കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം ജേതാക്കൾ

Sep 14, 2026 11:34 AM

കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം ജേതാക്കൾ

കൊട്ടിയൂരിൽ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; സജീവ് നായർ-അനീഷ് ചാക്കോ സഖ്യം...

Read More >>
രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച്  തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.

Sep 14, 2026 10:55 AM

രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച് തകരാറിലായി . ബോയ്സ് ടൗൺ റോഡിൽ ഗതാഗതം തടസപ്പെട്ടു.

രണ്ട് ബസുകൾ ഒരേ സമയം ചുരത്തിൽ വച്ച്. തകരാറിലായി. ബോയ്സ് ടൗൺ റോഡിൽ ഗതാഗതം...

Read More >>
Top Stories